പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം 'മിറാഷ്'; രണ്ടാം വാരത്തിലേക്ക്

പ്രേക്ഷകരേവരേയും ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ജീത്തു ജോസഫ് ചിത്രം 'മിറാഷ്'. ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തി ആസിഫ് അലിയേയും അപര്‍ണ ബാലമുരളിയേയും പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന 'മിറാഷ്' തീയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രം ട്വിസ്റ്ററുകളിലൂടേയും ഇമോഷണല്‍ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. ഏറെ ദുരൂഹമായതും ഉദ്വേഗംനിറയ്ക്കുന്നതുമായ രംഗങ്ങളും ചിത്രത്തിലുണ്ട്. കഥയോടൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന വിധത്തില്‍ കഥാപാത്രങ്ങളുടെ പശ്ചാത്തലം, അതിന് ക്രൈമുമായുള്ള ബന്ധം തുടങ്ങിയ വഴികളിലൂടെ പ്രേക്ഷകരെ മുന്നോട്ടു കൊണ്ടുപോവുകയാണ് കഥാകൃത്ത് അപര്‍ണ ആര്‍. താരക്കാടും തിരക്കഥാകൃത്തുക്കളായ ശ്രീനിവാസന്‍ ആരംബോലും ജീത്തുജോസഫും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്.
ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ഗോപന്‍ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖതാരങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മികച്ച രീതിയില്‍ ഇവര്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആസിഫ് അലിയുടെ 2025-ലെ ആദ്യറിലീസായ 'രേഖാചിത്രം' ബോക്‌സ്ഓഫിസില്‍ വന്‍വിജയമായി മാറിയിരുന്നു. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിച്ചിരിക്കുന്ന ചിത്രമായ മിറാഷും പ്രേക്ഷകരേവരും ഏറ്റെടുത്തിരിക്കുകയാണ്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഗാനരചന: വിനായക് ശശികുമാര്‍, ഡിഐ: ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: ടിങ്,അഡ്വർടൈസിംഗ് - ബ്രിങ്ഫോർത്ത്
Content Highlights: Jeethu Joseph`s investigative thriller `Mirage`, starring Asif Ali and Aparna Balamurali, captivates audiences with suspense. Now in its second week with rave reviews.