'മെറിബോയ്‌സി'ലെ മെറിയായി ഐശ്വര്യാ രാജ്; പോസ്റ്റർ പുറത്തിറങ്ങി, ആരാണ് ആ ബോയ്‌സ്?

#മൂവി ഡെസ്ക്
മെറി ബോയ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
മെറി ബോയ്സ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

പുതുമുഖ താരനിരയുമായി എത്തുന്ന 'മെറിബോയ്‌സ്' എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രമായ മെറിയുടെ കഥയിലെ ബോയ്‌സ് ആരൊക്കെയാണെന്ന ആകാംക്ഷ ഉണർത്തിയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'യിലെ താരം ഐശ്വര്യ രാജ് ആണ് 'മെറി ബോയ്‌സി'ലെ നായിക മെറിയായെത്തുന്നത്. വരും ദിവസങ്ങളിൽ മറ്റു ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറക്കും.

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും. മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാമത്തെ ചിത്രമായ 'മെറി ബോയ്‌സ്' ഒരുക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. കീർത്തന പി.എസ്, ശ്വേതാ വാര്യർ, പാർവതി അയ്യപ്പദാസ്, ആതിര രാജീവ് എന്നീ പുതുമുഖതാരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ്'. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു ക്യാമ്പസ് ചിത്രം.

വിശാഖ് നായർ, റോഷൻ അബ്ദുൽ റഹൂഫ്, സാഫ്ബോയ്, ഷോൺ ജോയ്, ബിന്ദു പണിക്കർ, മൂർ, അഖിൽ കലവൂർ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആൻ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ.ഡി.എക്‌സ്. പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ്.

കോ- പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം: ഫായിസ് സിദ്ദിഖ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: സച്ചിൻ, ഫൈനൽ മിക്‌സ്: ഫൈസൽ ബക്കർ, ആർട്ട്: രാഖിൽ, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. കാസ്റ്റിങ് ഡയറക്ടർ: രാജേഷ് നാരായണൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ടൈറ്റിൽ ഡിസൈൻ: വിനയ തേജസ്വി, ഡിജിറ്റൽ മാർക്കറ്റിങ്: ഓബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്‌സ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights: The character poster introducing Aishwarya Raj as 'Merry' in the upcoming campus film Merry Boys, produced by Listin Stephen's Magic Frames and featuring a fresh cast with music by Sam CS, has been officially released.