''മീശ"പൂർത്തിയായി

Meesha malayalam movie
Meesha malayalam movie

തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി "വികൃതി" എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ''മീശ " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

യൂണി‌കോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു. സംഗീതം- സൂരജ് എസ് കുറുപ്പ്,എഡിറ്റിംഗ്-മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്,മേക്കപ്പ്-ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്-സമീറ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻ-തോട്ട് സ്റ്റേഷൻ,പി ആർ ഒ-എ എസ് ദിനേശ്.
 

Content Highlights: meesha movie, Kathir, shine tom chacko