ജീവിതപോരാട്ട വഴിയിൽ ഒരു പെൺകുട്ടി; 'മായമ്മ'യ്ക്ക് തുടക്കമായി

'മായമ്മ' സിനിമയിൽ നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
'മായമ്മ' സിനിമയിൽ നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും തുടർപോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം " മായമ്മ " തുടങ്ങി. ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. 

രമേശ്കുമാർ കോറമംഗലമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

നിർമ്മാണം - പുണർതം ആർട്ട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസിയേഷൻ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - രാജശേഖരൻ നായർ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്‌, ഗിരീശൻ, വിഷ്ണു, ഛായാഗ്രഹണം - നവീൻ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം - ഉദയൻ നേമം, കോസ്റ്റ്യും - ബിജു മങ്ങാട്ട്കോണം, പ്രൊഡക്ഷൻ കൺട്രോളർ - അജയ്ഘോഷ് പരവൂർ, ഗാനരചന - രമേശ്കുമാർ കോറമംഗലം, ഉമേഷ് പോറ്റി (നാവോറ്), സംഗീതം - രാജേഷ് വിജയ്, ആലാപനം - അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി, പ്രമീള, സംവിധാന സഹായികൾ - റാഫി പോത്തൻകോട്, കുട്ടു ഗണേഷ്, അനൂപ്, സുധീഷ് ജനാർദ്ദനൻ, ലൊക്കേഷൻ മാനേജർ - പത്മാലയൻ മംഗലത്ത്, സ്റ്റിൽസ് - കണ്ണൻ പള്ളിപ്പുറം, പിആർഓ - അജയ് തുണ്ടത്തിൽ.

Content Highlights: mayamma movie shooting started, new malayalam movie