അവൾ ജീവിക്കുന്നത് അവളുടെ ഇഷ്ടങ്ങൾക്ക് വേണ്ടിയാകണം; 'വിവാഹ ഉടമ്പടി' പറയുന്നത്

പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് ശ്രദ്ധ നേടി മാര്യേജ് കോണ്ട്രാക്ട് എന്ന ഹ്രസ്വ ചിത്രം. ആഘോഷ് വൈഷ്ണവം കഥയെഴുതി സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം സംസാരിക്കുന്നത് വിവാഹമെന്ന ഉടമ്പടിയുടെ പേരിൽ കൂട്ടിലകപ്പെട്ടെന്ന പേലെ കഴിയുന്ന അനേകം പെൺകുട്ടികളോട്/സ്ത്രീകളോടാണ്.
പെണ്ണ് ജീവിക്കേണ്ടത് അവളുടെ ഇഷ്ടങ്ങൾക്ക് വേണ്ടിയാകണം അല്ലാതെ മറ്റൊരാളുടെ താത്പര്യങ്ങൾക്ക് വേണ്ടിയാവരുതെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു.
സിനിമാ സീരിയൽ താരം ഷാജു ശ്രീധർ, മകൾ നന്ദന, പ്രശസ്ത നര്‍ത്തകി ഗീതാ പദ്മകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം ജോസി ആലപ്പുഴ, ഛായാഗ്രഹണം, എഡിറ്റിങ്ങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ആഘോഷ് വൈഷ്ണവം തന്നെയാണ്.
content Highlights : Marriage Contract Malayalam Short film starring shaju sreedhar nandhana directed by aghosh vyshnavam
Content Highlights: