ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞ സിനിമകള്‍; ആദ്യ പത്തില്‍ 'മാര്‍ക്കോ'യും

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'മാര്‍ക്കോ'യ്ക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ ആദ്യ പത്തില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ 'മാര്‍ക്കോ' ആണ് ഈ ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ചിത്രം.
'മാര്‍ക്കോ'യ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റില്‍ കയറിയ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'സയ്യാര'യാണ്. 'കാന്താര' രണ്ടാം സ്ഥാനത്തും 'കൂലി' മൂന്നാം സ്ഥാനത്തും ആണ്. 'വാര്‍ 2' , 'സോനം തേരി കസം' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 'മാര്‍ക്കോ' ആറാം സ്ഥാനത്താണ്. 'ഹൗസ്ഫുള്‍ 5', 'ഗെയിം ചേഞ്ചര്‍', 'മിസിസ്', 'മഹാവതാര്‍ നരസിംഹ' എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
അടുത്തിടെ കൊറിയയിലെ പ്രശസ്തമായ ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിഫെസ്റ്റിവലില്‍(ബിഫാന്‍) 'മാര്‍ക്കോ'യുടെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ നടന്നിരുന്നു. സൈമ അവാര്‍ഡ്‌സില്‍ മികച്ച നവാഗത നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഷരീഫ് മുഹമ്മദിന് ലഭിച്ചിരുന്നു. മലയാളത്തിന് ലോകസിനിമയ്ക്ക് മുന്നിലേക്ക് അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാവുന്നൊരു ചിത്രമാണ് ആദ്യ നിര്‍മ്മാണ സംരംഭത്തിലൂടെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.
തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ഒടിടിയില്‍ എത്തിയിരുന്നത്. സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാര്‍ക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
5 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിര്‍മ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ച് ശ്രദ്ധ നേടുകയുമുണ്ടായി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ലോകോത്തര നിലവാരത്തിലാണ് ചിത്രം സംവിധായകന്‍ ഹനീഫ് അദേനിയും നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദും ഒരുക്കിയത്. ലോകം മുഴുവനും വലിയ സ്വീകരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി.
പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്. അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണ്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Unni Mukundan`s `Marco` shines on Google`s most searched list! A major win for Malayalam cinema, discover why this film is a hit