രഞ്ജിത്തിന്റെ പുതിയ ചിത്രം 'ലോ ആൻഡ് ഓർഡർ' വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മമ്മൂട്ടി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്റർടെയിനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ എന്ന് പേരിട്ടു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി യും മഹാസുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രകാശ് വർമയും (തുടരും ഫെയിം) അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ. രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖൻ വീണ്ടും എത്തുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടർ. ഉദയകൃഷ്ണയാണ് രചന. വൻമുതൽമുടക്കിൽ തൊണ്ണൂറ് ദിവസത്തോളം വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്.
ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻരഘു, നന്ദു, ജെയ്‌സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം. അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിങ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ.ജി, കോസ്റ്റ്യും ഡിസൈൻ - സമീറാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി. ബോസ്, പോസ്റ്റർ ഡിസൈൻ - ആന്റണി സ്റ്റീഫൻ, ആക്ഷൻ - കലൈ കിങ്സ്റ്റൺ, ഫീനിക്‌സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, കാസ്റ്റിങ് ഡയറക്ടർ - ശാലിനി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റർടെയിൻമെന്റ്.
Content Highlights: Megastar Mammootty launched the official title poster for director Ranjith's mass entertainer titled 'Law and Order'. Scripted by Udayakrishna and produced by Maha Subair and Premachandran A.G, the film creates huge hype by bringing back the iconic character 'Karikkamuri Shanmughan' from the 2004 movie Black.