സൈജു കുറുപ്പ്- തൻവി റാം- അർജുൻ അശോകൻ ചിത്രം 'അഭിലാഷം'ഈദിനെത്തും; പുതിയ പോസ്റ്റർ പുറത്ത്

സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അഭിലാഷത്തിന്റെ പുതിയ പോസ്റ്റർ എത്തി. അർജുൻ അശോകൻ അവതരിപ്പിക്കുന്ന 'താജു' എന്ന കഥാപാത്രത്തെ പരിചപ്പെടുത്തുന്ന ഈ പോസ്റ്ററിൽ സൈജു കുറുപ്പ്, തൻവി റാം എന്നിവരുമുണ്ട്. ഈദ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. "പ്രേമപ്പെരുന്നാൾ" എന്ന കുറിപ്പോടെയാണ് ഈ റൊമാന്റിക് ഡ്രാമയുടെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.
സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവർക്കൊപ്പം ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലബാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്പോൾ, ഷെറിൻ എന്ന കഥാപാത്രമായാണ് തൻവി റാം അഭിനയിച്ചിരിക്കുന്നത്. 'കാത്തിരിപ്പിന്റെ സുഖമുള്ള, പ്രണയത്തിന്റെ മണമുള്ള ഒരു പ്രണയകഥകൂടി' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. ഇത് കൂടാതെ ചിത്രത്തിലെ "തട്ടത്തിൽ" എന്ന വരികളോടെ തുടങ്ങുന്ന ഒരു ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം ശ്രദ്ധ നേടിയിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ, എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്ണു, VFX - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ, ഡിസ്ട്രിബൂഷൻ - ഫിയോക്ക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ - ഫാർസ് ഫിലിംസ്, മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഓ - വാഴൂർ ജോസ്, ശബരി
Content Highlights: New poster of Malayalam movie Abhilasham starring Saiju Kurup, Tanvi Ram & Arjun Ashokan