സംവിധായകൻ ആർ. ശരത് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്നു, സ്ഥിതി തുടങ്ങിയവയാണ് സംവിധാനംചെയ്ത പ്രധാന ചിത്രങ്ങൾ. ഇതിൽ സായാഹ്നം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ നേടി.
ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ആർ. ശരത് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ദി പെയിന്റഡ് എപ്പിക്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ, രാജാ രവിവർമ്മയുടെ ചില അപൂർവ ചുവർചിത്രങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ അദ്ദേഹത്തിന്റെ ചിത്രമായ 'സ്ഥിതി' വളരെയധികം പ്രശംസ നേടി. പിന്നണി ഗായകൻ ഉണ്ണി മേനോനായിരുന്നു നായകൻ. ഉണ്ണി മേനോൻതന്നെയായിരുന്നു ഈ ഗാനത്തിന്റെ സംഗീതസംവിധായകനും.
ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്, മികച്ച മലയാള ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
Content Highlights: Renowned Malayalam film director R. Sarath passed away at the age of 63 in a private hospital in Thiruvananthapuram; he was known for directing films like "Sayahnam," "Sheelabathi," "Buddhan Chirikkunnu," and "Sthithi," with "Sayahnam" winning seven state awards.