ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു

കുണ്ടറ ജോണി|ഫോട്ടോ: വിവേക് ആർ നായർ / മാതൃഭൂമി
കുണ്ടറ ജോണി|ഫോട്ടോ: വിവേക് ആർ നായർ / മാതൃഭൂമി

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്തരിച്ച നടന്‍ കുണ്ടറ ജോണിക്ക് കൊല്ലം ബെന്‍സീഗര്‍ ആശുപത്രി മോര്‍ച്ചറിയില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഏണസ്റ്റും മേയര്‍ പ്രസന്ന ഏണസ്റ്റും ആദരാഞ്ജലി അര്‍പ്പിക്കുന്നു | ഫോട്ടോ: സുധീര്‍ മോഹന്‍ 

1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. 

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

Content Highlights: malayalam actor kundara johny passed away