സമഗ്രസംഭാവനയ്ക്കുള്ള മലയാള പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമർപ്പിച്ചു

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള മലയാള പുരസ്‌കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിക്കുന്നു
മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള മലയാള പുരസ്‌കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിക്കുന്നു

കോഴിക്കോട്: മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള മലയാള പുരസ്‌കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു. റഹീം മുല്ല വീട്ടിലും മാളവിക മനോജും  ചേർന്നാണ് പുരസ്കാരദാനം നിർവഹിച്ചത്. 

മാളവിക മനോജിന് പ്രകാശൻ പറക്കട്ടെ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് പുതുമുഖ നടിക്കും, ഏവ സിംറിന് കള്ളൻ ഡിസ്സൂസ എന്ന ചലച്ചിത്രത്തിലെ പ്രകടനത്തിന് ബാലനടിക്കുമുള്ള മലയാള പുരസ്‌കാരങ്ങൾ നിലമ്പൂർ ആയിഷയും സമർപ്പിച്ചു. 

ചടങ്ങിൽ മലയാള പുരസ്കാര സമിതി ഭാരവാഹികളായ ഇസ്മായിൽ കൊട്ടാരപ്പാട്ട്,, ജി. കെ പിള്ള തെക്കേടത്ത്, സുനിൽ ബാബു കാവുങ്ങൽ, ജംഷീർ നിലമ്പൂർ എന്നിവർ പങ്കെടുത്തു.

Content Highlights: malayala puraskaram for actress nilambur ayisha, malayala puraskaram 1198