മധു.. മധുരം.. ഉറുമ്പ് കഥാപാത്രമാകുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

-
-

ഉറുമ്പ് കേന്ദ്ര കഥാപാത്രമാകുന്ന മധുരം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു കഷ്ണം മധുരത്തിനായി അത്യധ്വാനം ചെയ്യുന്ന ഉറുമ്പിന്റെ കണ്ണിലൂടെയാണ് ചിത്രം കാണികളെ കൊണ്ടു പോകുന്നത്. സസൂക്ഷ്മം ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണം, പരാജയങ്ങളില്‍ പതറാതെ വീണ്ടും മുന്നോട്ട് കുതിക്കണം തുടങ്ങി നിരവധി സന്ദേശങ്ങള്‍ നമ്മുടെ മനസ്സിലൂടെ കടത്തിവിടുന്നുണ്ട് ഈ കുഞ്ഞുചിത്രം. ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ മധുവിന്റെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുകയും കൂടിയാണ് ഈ ചിത്രം. 

നിരവധി ഹ്രസ്വചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള ചിത്രം സംവിധാനം ചെയ്തത്‌ ഗോപു വടക്കാഞ്ചേരിയാണ്. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദുമാണ് നിര്‍മാണം. നിധിന്‍ മോഹന്‍ ആണ് ഛായാഗ്രഹണം.

Content Highlights : madhuram new malayalam short film jomon t john producer

Content Highlights: