രഞ്ജിത്തിന്റെ സംവിധാനത്തിൽ പ്രകാശ് വർമ്മ നായകൻ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ നാലിന്

#Movies Desk
ലോ ആൻഡ് ഓർഡർ പോസ്റ്റർ
ലോ ആൻഡ് ഓർഡർ പോസ്റ്റർ

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രം സെപ്റ്റംബർ നാലിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തുകൊണ്ട് പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും ജൂനിയേഴ്‌സായ അഞ്ചു ചെറുപ്പക്കാരേയുമാണ് പോസ്റ്ററിൽ കാണുന്നത്. പോലീസ് ചിത്രത്തെ ഓർമിപ്പിക്കുന്നതാണ് പോസ്റ്റർ.

സത്യം സിനിമാസ്, മഹാസുബൈർ മൂവിക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കൊച്ചി നഗരത്തിന്റെ പശ്ചാത്തിൽ പൂർണ്ണമായും ഒരു പോലീസ് സ്റ്റോറി ആക്ഷൻ- മാസ് എന്റർടെയ്‌നറായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. വലിയ മുതൽമുടക്കിൽ തൊണ്ണൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ കണ്ണൂർ, വയനാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് പൂർത്തിയായത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്‌സ്, മാഫിയാ ശശി എന്നിവർ ആക്ഷൻ ഒരുക്കിയിരിക്കുന്നു. പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മന്മഥൻ, ജോണി ആന്റണി ഭീമൻരഘു, നന്ദു, ജെയ്‌സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി അംബികാനായർ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ചിത്രത്തിൽ അവതരിപ്പിക്കുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ഗാനങ്ങൾ: ഷിബു ചക്രവർത്തി, സംഗീതം: ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം: ബിജിപാൽ, ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിങ്: മനോജ് കണ്ണോത്ത്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: റോഷൻ എൻ.ജി, കോസ്റ്റ്യും ഡിസൈൻ: സമീറാ സനീഷ്, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ: കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി. ബോസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ, കാസ്റ്റിങ് ഡയറക്ടർ: ശാലിനി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Directed by Ranjith, starring Prakash Varma and Abhirami. Action-packed police thriller set in Kochi. Features high-octane stunts by Phoenix Prabhu, PC Stunts, and Mafia Sasi. Massive production shot across Kochi, Kannur, Wayanad, Kottayam, and Thiruvananthapuram. Theatrical release confirmed for September 4