രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ; 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18-ന്

#Movies Desk
'ലോ ആൻഡ് ഓർഡർ' പോസ്റ്റർ
'ലോ ആൻഡ് ഓർഡർ' പോസ്റ്റർ

രഞ്ജിത്ത് സംവിധാനം ചെയുന്ന സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആന്റ് ഓർഡർ എന്ന ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ്, മഹാസുബൈർ മുവിക്ഷേത്ര എന്നീ ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

വൻതാരനിരക്കൊപ്പം പുതുമുഖങ്ങളും ആണി നിരക്കുന്ന ചിത്രം ബൃഹ്ത്തായ കാൻവാസിൽ വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്നു. നീതി നിർവഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

രഞ്ജിത്തിന്റെ തന്നെ 'ബ്ലാക്ക്' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു എന്ന പ്രചരണം ഏറെ ശക്തമാണ്. പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനുവേണ്ടിവന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്‌സ്, മാഫിയാ ശശി എന്നിവരാണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ആക്ഷനോടൊപ്പം ഇമോഷണൽ ഡ്രാമയുടെ സ്വാധീനവും ചിത്രത്തെ കുടുംബ സദസ്സിനും പ്രിയപ്പെട്ടതാക്കും.

ജോർജ് സാർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വർമയും വൻവിജയം നേടിയ 'ബ്ലാസ്റ്റ്' എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവെച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷാ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മന്മഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്‌സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാനായർ എന്നിവരും പ്രധാന താരങ്ങളാണ്. സത്യം സിനിമാസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഗാനങ്ങൾ: ഷിബു ചക്രവർത്തി, സംഗീതം: ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം: ബിജിപാൽ, ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിങ്: മനോജ് കണ്ണോത്ത്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: റോഷൻ എൻ.ജി, കോസ്റ്റ്യും ഡിസൈൻ: സമീരാ സനീഷ്, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ: കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി ബോസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ, കാസ്റ്റിങ് ഡയറക്ടർ: ശാലിനി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, മാർക്കറ്റിങ്: ബ്രിങ്‌ഫോർത്ത്, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Directed by Ranjith as a realistic action thriller, Scheduled for theatrical release on September 18, Features high-octane action choreography by Phoenix Prabhu, PC Stunts, and Mafia Sasi, Star-studded cast including Prakash Varma, Abhirami, and many others, Shot extensively across Kochi, Thiruvananthapuram, Kottayam, Wayanad, and Kannur