കുഞ്ചാക്കോ ബോബനും അജയ് വാസുദേവും ഒന്നിക്കുന്ന 'പകലും പാതിരാവും'; മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍

ചിത്രത്തിന്റെ പോസ്റ്റര്‍ | photo: special arrangements
ചിത്രത്തിന്റെ പോസ്റ്റര്‍ | photo: special arrangements

കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന വേഷത്തിലെത്തുന്ന 'പകലും പാതിരാവും' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തും.

മമ്മൂട്ടി നായകനായെത്തിയ ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. 

നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന. ഗുരു സോമ സുന്ദരം, മനോജ് കെ. യു., സീത എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗോകുലം ഗോപാലനും ചിത്രത്തില്‍ എത്തുന്നുണ്ട്. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം -ഫായിസ് സിദ്ധീഖ്. 

സംഗീതം -സ്റ്റീഫന്‍ ദേവസി, സാം സി. എസ്. ആണ് പശ്ചാത്തല സംഗീതം. വിതരണം -ശ്രീ ഗോകുലം മൂവീസ്, കഥ -ദയാല്‍ പത്മനാഭന്‍, എഡിറ്റിങ് -റിയാസ് ബദര്‍, കലാ സംവിധാനം -ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് -ജയന്‍, ഡിസൈന്‍ -കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ് -മനീഷ് ബാലകൃഷ്ണന്‍, കോസ്റ്റ്യൂ -ഐഷ സഫീര്‍ സേട്ട്, സ്റ്റില്‍സ് -പ്രേംലാല്‍ പട്ടാഴി, പി.ആര്‍.ഒ. -ശബരി. 

Content Highlights: kunjacko boban rajisha vijayan ajay vasudev in pakalum pathiravum release date announced