സസ്‌പെന്‍സും ദുരൂഹതകളും നിറച്ച് 'കൂമന്‍' ട്രെയ്‌ലര്‍ എത്തി; ചിത്രം നവംബര്‍ 4ന് തിയേറ്ററുകളില്‍

ജിത്തു ജോസഫ് - ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കൂമന്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ജയസൂര്യ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ്, അപര്‍ണ്ണ ബാലമുരളി, നമിത പ്രമോദ്, അനുശ്രി, ശിവദ, അനു സിത്താര തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 'കൂമന്‍' നവംബര്‍ നാലിന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
കൂമന്റെ രചയിതാവിനൊപ്പം ജിത്തു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് 'കൂമന്‍' നിര്‍മ്മിച്ചിരിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ആസിഫ് അലി, രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോല്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ സഹനിര്‍മ്മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍: ഡിക്‌സണ്‍ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്‌കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടര്‍: സോണി ജി സോളമന്‍. അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങള്‍: വിനായക് ശശികുമാര്‍. ചമയം:രതീഷ് വിജയന്‍. കളറിസ്റ്റ്: ലിജുപ്രഭാകര്‍. വിഎഫക്‌സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷന്‍. പിആര്‍ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്.
Content Highlights: kooman asif ali jeethu movie release date announced