'കൊച്ചടൈയാൻ' ചെക്ക് കേസ്: കുടിശ്ശിക തീർത്തില്ലെങ്കിൽ നിർമാതാക്കളുടെ പ്രതിനിധിക്ക് ജയിൽശിക്ഷ

ചെന്നൈ: രജനീകാന്ത് നായകനായ ‘കൊച്ചടൈയാൻ’ സിനിമയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ ബാക്കിയുള്ള തുക ഏപ്രിൽ 20-നകം നൽകിയില്ലെങ്കിൽ നിർമാതാക്കളുടെ പ്രതിനിധി ആറുമാസം ജയിലിൽക്കിടക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പുനൽകി.
ഈ കേസിൽ തടവുശിക്ഷവിധിച്ച കീഴ്‌ക്കോടതിവിധിയെ ചോദ്യംചെയ്ത് മീഡിയ വൺ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ഡയറക്ടർ മുരളി മനോഹർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുന്ദർ മോഹന്റെ അന്ത്യശാസനം. മോഷൻ കാപ്ചർ സാങ്കേതികവിദ്യയുപയോഗിച്ച് രജനീകാന്തിനെ നായകനാക്കി മകൾ സൗന്ദര്യാ രജനീകാന്ത് സംവിധാനംചെയ്ത ചിത്രമാണ് ‘കൊച്ചടൈയാൻ’.
ഇതിന്റെ നിർമാതാക്കളായ മീഡിയ വൺ ഗ്ലോബൽ എന്റർടെയ്ൻമെന്റിന് ചെന്നൈയിലെ ആഡ് ബ്യൂറോ അഡ്വർട്ടൈസിങ് 10 കോടി രൂപ വായ്പനൽകിയിരുന്നു. ഇതിന്റെ തിരിച്ചടവിനായി ആഡ് ബ്യൂറോയ്ക്ക് അഞ്ചുകോടി രൂപയുടെ ചെക്ക് നൽകി. ബാങ്കിൽ പണമില്ലാത്തതുകാരണം ചെക്ക് മടങ്ങി.
Content Highlights: The Madras High Court has issued a final warning to producer Murali Manohar to settle outstanding dues in the 'Kochadaiiyaan' check bounce case by April 20 or face six months of imprisonment.