ഡീഗ്രേഡിങ്ങിനെ മറികടന്ന് കിംഗ് ഓഫ് കൊത്ത, പ്രേക്ഷകര്‍ നല്‍കിയ വിജയം

King Of Kotha
King Of Kotha

റിലീസിന്റെ രണ്ടാം ദിവസവും ഹൗസ് ഫുള്‍ ഷോകളുമായി കിംഗ് ഓഫ് കൊത്ത. റണാകുളത്തെ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ഫാമിലി എന്റെര്‍റ്റൈനെര്‍ നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. രാജുവിനെയും കൊത്ത ഗ്രാമത്തെയും ഏറ്റെടുത്ത പ്രേക്ഷകര്‍ സിനിമക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ എന്നുള്ളത് എന്നുള്ളത് വ്യക്തമാക്കുന്നതാണ് കേരളമെമ്പാടുമുള്ള  ഹൌസ് ഫുള്‍ ഷോകളും അഡിഷണല്‍ ഹൗസ് ഫുള്‍ ഷോകളും. ഇന്നലെ പാതി രാത്രിയും നിരവധി അഡിഷണല്‍ ഷോകളുമായി മുന്നേറിയ ചിത്രം ആറു കോടിയില്‍പ്പരം രൂപ ആദ്യ ദിനം നേടി എന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ  കഥയാണ്  പറയുന്നത്.  വേറിട്ട രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ രാജു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Content Highlights: King Of Kotha, Dulquer Salmaan, movie Box office collection, degrading on social media