അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും ഒന്നിക്കുന്ന 'ഖജുരാഹോ ഡ്രീംസ്' വെള്ളിയാഴ്ച തിയേറ്ററുകളില്‍

#Movies Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലയാളത്തില്‍ വീണ്ടുമൊരു ഫണ്‍ വൈബ് മള്‍ട്ടി സ്റ്റാര്‍ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാനവേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസ്' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന് യു/ എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കും സൗഹൃദങ്ങളെ ആഘോഷമാക്കുന്നവര്‍ക്കുമായി അണിയിച്ചൊരുക്കിയിരിക്കുന്ന റോഡ് മൂവി കൂടിയാണ് 'ഖജുരാഹോ ഡ്രീംസ്'.

യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫണ്‍ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മിച്ച് മനോജ് വാസുദേവ് സംവിധാനംചെയ്യുന്നതാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ത്രൂ ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

പുരാതന ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതുലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശീനാഥ് ഭാസി, ധ്രുവന്‍ എന്നിവര്‍ക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വാര്‍, അമേയ മാത്യു, രക്ഷരാജ്, നസീര്‍ ഖാന്‍, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാര്‍ട്ണര്‍. 'ശിലയൊരു ദേവിയായ്' എന്ന് തുടങ്ങുന്ന ഗോപി സുന്ദര്‍ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, ഛായാഗ്രഹണം: പ്രദീപ് നായര്‍, എഡിറ്റിംഗ്: ലിജോ പോള്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, ഗാനരചന: ഹരിനാരായണന്‍, മേക്കപ്പ്: സജി കട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒറ്റത്തെക്കല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് കരമന, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, സൗണ്ട് മിക്‌സിങ്: ജിജു ടി. ബ്രൂസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, സ്റ്റില്‍സ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: ആതിര ദില്‍ജിത്ത്.

Content Highlights: 'Khajuraho Dreams,` a fun-filled multi-starrer featuring Arjun Ashokan, Sharafudheen, and Shine Tom Chacko. Road trip, comedy, and adventure await! U/A certified, releasing Friday.