സംസ്ഥാന ടെലിവിഷൻ അവാർഡ്സ് 2024: കൃഷ്ണചന്ദ്രൻ നടൻ, ശ്രീധന്യ നടി, മാതൃഭൂമി ന്യൂസിനും പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷ്ണ ചന്ദ്രൻ ആണ് മികച്ച നടൻ. ശ്രീധന്യ മികച്ച നടിയായി. കിഷോർ റോഷിക് രണ്ടാമത്തെ നടനായും ജാനകി മന്ത്രി രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ബേബി അമേയയാണ് ബാലതാരം. ലോട്ടറിയിലെ ബമ്പർ തട്ടിപ്പ് എന്ന അന്വേഷണ റിപ്പോർട്ടിലൂടെ മാതൃഭൂമി ന്യൂസിലെ ജി. പ്രശാന്ത് കൃഷ്ണ മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കി.
മറ്റുപുരസ്കാരങ്ങൾ:
- ഛായാഗ്രാഹകൻ -വിഷ്ണു ജി.എസ്
- എഡിറ്റിങ് -ഫാസിൽ റസാഖ്
- സംഗീത സംവിധായകൻ -വൈശാഖ് സോമനാഥ്
- ശബ്ദ ലേഖകൻ - അക്ഷയ് വാൽകേ
- കലാസംവിധായകൻ - ഇഷാഖ് മുസാഫിർ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ പി. സുകുമാറാണ് കഥാവിഭാഗം ജൂറി ചെയർമാൻ. കഥേതര വിഭാഗത്തിൽ ജോൺ സാമുവൽ, രചനാ വിഭാഗത്തിൽ ഡോ. വത്സലൻ വാതുശ്ശേരി എന്നിവരാണ് ജൂറിയെ നയിച്ചത്.
Content Highlights: Krishnachandran wins Best Actor for his performance., Sreedhanya is awarded Best Actress., Mathrubhumi News honoured for Best Investigative Journalism., Announced by Minister Saji Cherian, celebrating the 33rd edition of the awards.