ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കലാകാരനായിരുന്നു സലിം കുമാർ-കെ.സി വേണുഗോപാൽ

സലിം കുമാര്‍/ കെ.സി വേണുഗോപാല്‍ | Photo: Mathrubhumi
സലിം കുമാര്‍/ കെ.സി വേണുഗോപാല്‍ | Photo: Mathrubhumi

കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനേയും നഷ്ടങ്ങളായി കാണാത്തെ ധൈര്യത്തിന്റെ പേരായിരുന്നു സലിം കുമാറെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരനായിരുന്നു സലിം കുമാറെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

'സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരാൾക്ക് മാലയിടാനുണ്ടെന്ന് പറഞ്ഞത് തന്നെ അച്ഛൻ കൂട്ടിക്കൊണ്ടുപോയ കഥ സലിം കുമാർ എന്നും ഓർത്തുപറയാറുണ്ട്. മാലയിടുമ്പോൾ തന്റെ കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കരുണാകരന്റേതായിരുന്നുവെന്ന് പിൽക്കാലം ബോധ്യപ്പെടുത്തിയപ്പോൾ അടിമുടി കോൺഗ്രസുകാരനായ സലിം കുമാർ ഒരിക്കൽ കൂടി ജനിക്കുകയായിരുന്നു.'-കെ.സി വേണുഗോപാൽ കുറിച്ചു.

കെ.സി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, ഒരാൾക്ക് കഴുത്തിൽ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛൻ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓർത്തുപറയാറുണ്ട്. മാലയിടുമ്പോൾ, തന്റെ കവിളിൽ തലോടിയ കൈകൾ സാക്ഷാൽ കെ കരുണാകരന്റേതായിരുന്നുവെന്ന് പിൽക്കാലം ബോധ്യപ്പെടുത്തിയപ്പോൾ, അടിമുടി കോൺഗ്രസുകാരനായ സലിം കുമാർ കൂടി ജനിക്കുകയായിരുന്നു.

കോൺഗ്രസുകാരനായതിന്റെ പേരിൽ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ.

ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ.

വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ്. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയിൽ ചർച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോൺഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ തന്നെ ജീവിക്കും, എക്കാലവും. മകൻ ചന്തുവുമായുള്ള ബന്ധവും സലീമിൽ നിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകൾ പോലെ.

ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നിൽ പ്രണാമം

Content Highlights: Salim Kumar was described as a deeply committed Congress loyalist., KC Venugopal highlights Salim Kumar's personal connection to K. Karunakaran., The actor actively campaigned for Congress during assembly elections., A personal tribute emphasizing his courage and enduring legacy.