'ഗോഡ്‌സില്ല വേഴ്‌സസ് കോങ്ങി'ലെ ജിയ; യുവനടി കയ്‌ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു

'ഗോഡ്‌സില്ല വേഴ്‌സസ് കോങ്' ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി കയ്‌ലി ഹോട്ടിൽ (18) വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ മേരിലൻഡിലുണ്ടായ അപകടത്തിലാണ് യുവനടിയുടെ ദാരുണാന്ത്യം.
കയ്‌ലിയുടെ പിതാവ് ജോഷ്വ ഹോട്ടിൽ സാമൂഹികമാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചു. കയ്‌ലി പഠിച്ചിരുന്ന ടെക്‌സസ് സ്‌കൂൾ ഫോർ ദി ഡെഫും സോഷ്യൽ മീഡിയയിലൂടെ വിയോഗവാർത്ത പങ്കുവെക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
മേരിലൻഡിലെ ഐജാംസ് വില്ലിലായിരുന്നു അപകടം. നടി സഞ്ചരിച്ചിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
2021-ൽ പുറത്തിറങ്ങിയ 'ഗോഡ്‌സില്ല വേഴ്‌സസ് കോങ്', 2024-ലെ 'ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ' എന്നീ ഹിറ്റ് ചിത്രങ്ങളിലെ 'ജിയ' എന്ന അനാഥ പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെയാണ് കയ്‌ലി ശ്രദ്ധ നേടിയത്. കിങ് കോങ്ങുമായി ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്ന കഥാപാത്രം വലിയ പ്രശംസ പിടിച്ചുപറ്റി. മികച്ച യുവതാരത്തിനുള്ള സാറ്റേൺ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.
Content Highlights: Hollywood actress Kaylee Hottle, best known for her role as Jia in the 'Godzilla vs. Kong' franchise, has passed away at the age of 18 following a tragic car accident in Maryland, USA. Her father, Joshua Hottle, as well as her former school, the Texas School for the Deaf, officially confirmed and mourned her sudden demise on social media. According to preliminary investigations, the fatal crash occurred in Ijamsville when the car she was traveling in lost control due to overspeeding and collided with a culvert. She was rushed to the hospital immediately after the crash, but sadly succumbed to her injuries on the way. Kaylee gained international recognition for playing Jia, a deaf orphan girl communicating via sign language with King Kong, which earned her a prestigious Saturn Award nomination for Best Young Actor