ഷഹബാസ് അമന്റെ ശബ്ദത്തിൽ ‘നുമ്മ പാടണ പാട്ട്’; ഭാവന സ്റ്റുഡിയോസിന്റെ ‘കായൽ’ ശ്രദ്ധേയമാകുന്നു

#Movie desk

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ‘കായൽ’ എന്ന മ്യൂസിക് വീഡിയോയിലെ ‘നുമ്മ പാടണ പാട്ട്’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജനുവരി 24-ന് റിലീസ് ചെയ്ത  ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

മലയാളത്തിലെ മികച്ച അണിയറപ്രവർത്തകർ ഒന്നിക്കുന്ന പ്രോജക്റ്റ്  സിനിമാറ്റിക് അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ സവിശേഷമായ ആലാപനമാണ് ഗാനത്തിന്റെ ജീവൻ.

ഇ.പി. സജീവൻ എഴുതിയ വരികൾക്ക് അനുരാഗ് രാമചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. സച്ചിൻ ബാലു പ്രോഗ്രാമിങ്ങും അബിൻ പോൾ മിക്സിംഗും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു.

സഫീർ റുമാനെ സംവിധാനം ചെയ്ത വീഡിയോ കായലിന്റെ മനോഹരമായ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ഏകാന്തതയുടെയും കഥയാണ് പറയുന്നത്.

പ്രശാന്ത് മുരളി, ലിയോണ ലിഷോയ്, ബിബിൻ പെരുംപിള്ളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വീഡിയോയിൽ നൗഷാൻ, സനോജ് എം.എസ്, ആമിന ബിന്ത് അലി എന്നിവരും അണിനിരക്കുന്നു.

ഈ മ്യൂസിക് വീഡിയോ ടീം വീണ്ടും ഒന്നിക്കുന്ന ഒരു പുതിയ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായിട്ടുണ്ട്. ‘കായൽ’ ഇപ്പോൾ ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

Content Highlights: Bhavana Studios` `Kayal` music video, featuring Shahabaz Aman`s vocals and a compelling story, is a viral sensation!