കാവ്യ ഫിലിം കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 15 ആരംഭിച്ചു; സംവിധാനം അജിത് ചന്ദ്ര

#മൂവീസ് ഡെസ്‌ക്
പൂജാച്ചടങ്ങളിൽനിന്ന്
പൂജാച്ചടങ്ങളിൽനിന്ന്

വേണു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കാവ്യ ഫിലിം കമ്പനിയുടെ 15-ാം ചിത്രത്തിന് കൊച്ചിയിലെ ഞാറക്കലിൽ പൂജാ ചടങ്ങുകളോടെ തുടക്കമായി. അജിത് ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിസാം ഗൗസാണ് തിരക്കഥ ഒരുക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.

പാർവതി തിരുവോത്ത്, ഇന്ദ്രൻസ്, രാജേഷ് മാധവൻ, സറീൻ ഷിഹാബ്, മാല പാർവതി, പൗളി വത്സൻ, സിജു സണ്ണി, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം 2027-ൽ പ്രേക്ഷകരുടെ മുന്നിലെത്തും.

മലയാള സിനിമയിൽ വ്യത്യസ്ത സ്വഭാവത്തിലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നിർമാണ നിരയുമായി മുന്നേറുന്ന ബാനറാണ് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി. 'മാളികപ്പുറം', '2018', 'രേഖാചിത്രം', 'ആട് 3' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബാനർ, ഓരോ ചിത്രത്തിലും വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതികളും പരീക്ഷിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ച കാവ്യ ഫിലിം കമ്പനിയുടെ പുതിയ ചുവടുവെപ്പാണ് ചിത്രം.

നിർമാണം: വേണു കുന്നപ്പിള്ളി, സംവിധാനം: അജിത് ചന്ദ്ര, രചന: നിസാം ഗൗസ്, ഛായാഗ്രഹണം: അലക്‌സ് ജെ. പുളിക്കൽ, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിങ്: ലിജോ പോൾ, പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ സൂപ്പർവൈസർ: അഖിൽ ഷൈലജ ശശിധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രോ വർഗീസ്, അസോസിയേറ്റ് ഡയറക്ടർ: ഗോകുൽനാഥ് എം, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ലിബിൻ മോഹനൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ്: വിപിൻ നായർ, നിശ്ചലഛായാഗ്രഹണം: അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്‌സ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Venu Kunnappilly's Kavya Film Company launched its 15th production with a pooja ceremony in Njarakkal, Kochi. Directed by Ajith Chandra and written by Nizam Ghouse, the film stars Parvathy Thiruvothu, Indrans, Rajesh Madhavan, and Zarin Shihab in pivotal roles. The project features music by Dawn Vincent, cinematography by Alex J. Pulickal, and editing by Lijo Paul, and is scheduled for release in 2027.