മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് ഡീല്‍ ഇനി 'കാട്ടാളന്’ സ്വന്തം

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണ ഡീല്‍ സ്വന്തമാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കാട്ടാളന്‍'. ഫാര്‍സ് ഫിലിംസുമായി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന്‍ വിദേശ റിലീസിനായി 'കാട്ടാളന്‍' ഒരുങ്ങുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ മലയാള സിനിമയിലെ പ്രീ- റിലീസ് ബിസിനസ് റെക്കോര്‍ഡുകള്‍ പലതും മാറ്റിയെഴുതുകയാണ് ആന്റണി വര്‍ഗീസ് നായകനായ ചിത്രം. 'മാര്‍ക്കോ' എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണിത്.
നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനംചെയ്യുന്ന 'കാട്ടാളന്‍' മലയാള സിനിമ കണ്ട ഏറ്റവും ഗംഭീരമായ പൂജ ചടങ്ങുകളോടെയാണ് ലോഞ്ച് ചെയ്തത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ചിത്രം മെഗാ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസിന്റെ സ്‌റ്റൈലിഷ് വൈല്‍ഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്ത് വിട്ടത്.
ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതിനിടയില്‍ താരത്തിന് പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. തായ്ലന്റില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിത്തില്‍ അവിടെ നടന്ന സംഘട്ടന ചിത്രീകരണത്തിലാണ് ആന്റണി വര്‍ഗീസിന് പരിക്ക് പറ്റിയത്. ഒരു ആനയുമായുള്ള സംഘട്ടനം ഒരുക്കവെയാണ് താരത്തിന് പരിക്ക് പറ്റിയത്.
'ഓങ് ബാക്ക്' സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും ടീമിന്റെയും നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങള്‍ തായ്ലന്റില്‍ ഒരുക്കിയത്. 'ഓങ് ബാക്ക്' സീരിസിലൂടെ വലിയ ശ്രദ്ധനേടിയ 'പോങ്' എന്ന ആനയും 'കാട്ടാള'ന്റെ ഭാഗമാണ്. 'കാന്താര', 'മഹാരാജ' എന്നീ ബ്ലോക്ക് ബസ്റ്റര്‍ തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ സംഗീതസംവിധായകന്‍ അജനീഷ് ലോക്‌നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.
'പുഷ്പ', 'ജയിലര്‍' എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനില്‍, 'മാര്‍ക്കോ'യിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീര്‍ദുഹാന്‍ സിങ്, 'പുഷ്പ' ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കില്‍' എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാര്‍ഥ് തിവാരി, മലയാളത്തില്‍ നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും പാട്ടുകാരനുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ്, ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ഉണ്ണി ആര്‍. ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. 2026 മേയ് മാസത്തില്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷരീഫ്, ഛായാഗ്രഹണം: രണദിവേ, സംഗീതം: ബി. അജെനീഷ് ലോക്‌നാഥ്, എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്, സംഘട്ടനം: കെച്ച കെംബാക്ഡി, ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം.ആര്‍, സൗണ്ട് ഡിസൈനര്‍: കിഷന്‍, സപ്ത റെക്കോര്‍ഡ്സ്, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വരികള്‍: സുഹൈല്‍ കോയ, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: അമല്‍ സി. സദര്‍, നൃത്തസംവിധാനം: ഷരീഫ്, വിഎഫ്എക്‌സ്: 3 ഡോര്‍സ്, ഓവര്‍സീസ് ഡിസ്ട്രിബുഷന്‍ പാര്‍ട്ണര്‍: ഫാര്‍സ് ഫിലിംസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്, ഹിന്ദി മാര്‍ക്കറ്റിങ്: മാക്‌സ് മാര്‍ക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആര്‍ഒ: സതീഷ് എസ്2ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ആകാശ്, തെലുങ്ക് പിആര്‍ഒ: വംശി ശേഖര്‍, തെലുങ്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആര്‍ഒ: ശ്രേയ ഉഞ്ചലി, ടൈറ്റില്‍ ഡിസൈന്‍: ഐഡന്റ് ലാബ്‌സ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്.
Content Highlights: Malayalam action thriller `Kattalan` secures the largest overseas distribution deal ever, starring Antony Varghese