പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം; കനല്‍ കണ്ണന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് സംഘട്ടന സംവിധായകന്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബര്‍ക്രൈം പോലീസാണ് നടപടിയെടുത്തത്.
ഹിന്ദു മുന്നണിയുടെ കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിന് മുന്നിലുള്ള പ്രതിമ തകര്‍ക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നില്‍ വയ്ക്കരുതെന്നും അത് തകര്‍ക്കണമെന്നുമാണ് കനല്‍ കണ്ണന്‍ പറഞ്ഞത്.
അറസ്റ്റിന്റെ സൂചന ലഭിച്ചത് തൊട്ടുപിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം കനല്‍ കണ്ണന്‍ നടത്തിയിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു. പുതുച്ചേരിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസറ്റ് ചെയ്തത്. തമിഴിന് പുറമേ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ച സംഘട്ടന സംവിധായകനാണ് കണ്ണന്‍. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Kannal Kannan Tamil stunt choreographer arrested for call to break Periyar statue