തമിഴ് നടന്‍ ഡോ. സേതുരാമന്‍ അന്തരിച്ചു

-
-

തമിഴ് നടന്‍ ഡോ. സേതുരാമന്‍ (36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്  വ്യാഴാഴ്ച്ച രാത്രിയോടെ ആയിരുന്നു അന്ത്യം.

സന്താനം നായകനായെത്തിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി 50/50 എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തുകയായിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുണ്ട്.

Content Highlights : Kanna Laddu Thinna Aasaiya' star Dr Sethuraman dies of cardiac arrest

Content Highlights: