ഇനിയെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പി.കെ റോസിയുടെ പേര് നല്‍കണം

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി. അടുത്ത വര്‍ഷം മുതലെങ്കിലും റോസിയുടെ പേരില്‍ പുരസ്‌കാരം നല്‍കണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.
മലയാള സിനിമയിലെ ആദ്യ നായികയാണ് പി.കെ റോസി. മലയാളത്തിലെ ആദ്യചിത്രമായ ജെ.സി ഡാനിയലിന്റെ വിഗതകുമാരനായിരുന്നു റോസിയുടെ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. സവര്‍ണകഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ റോസി സമൂഹത്തിന്റെ അതിക്രമത്തിന് ഇരയായി. നാട്ടില്‍ നില്‍ക്കാനാകാതെ വന്നപ്പോള്‍ റോസി പലായനം ചെയ്തു.
തനിക്ക് ലഭിച്ച പുരസ്‌കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്ന് കനി നേരത്തേ തന്നെ പ്രഖ്യപിച്ചിരുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി മികച്ച നടിക്കുളള പുരസ്‌കാരത്തിന് അര്‍ഹയായത്. 42-ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ ബ്രിക്സ് മത്സര വിഭാഗത്തിലും മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Kani kusruti demandsKerala state film award best actress, Memory of PK Rosy
Content Highlights: