'ഊർമിള ഒരു സോഫ്ട് പോൺ സ്റ്റാർ, അല്ലാതെ നല്ല നടിയല്ല'; കടന്നാക്രമിച്ച് കങ്കണ

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ഊർമിള മതോന്ദ്കറും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. ഊർമിളയെ കങ്കണ സോഫ്ട് പോൺസ്റ്റാർ എന്ന് വിളിച്ചതാണ് പുതിയ വിവാദം. തുടർന്ന് ഊർമിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകർ രംഗത്ത് വരികയാണ്.
ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നുമാണ് കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇതിനെതിരേ ശക്തമായ വിമർശനമാണ് ഉയരുന്നത്. സ്വര ഭാസ്കർ, അനുഭവ് സിൻഹ തുടങ്ങിയവർ ഊർമിളയെ പിന്തുണച്ച് രംഗത്ത് വന്നു.
''ഊർമിള ഒരു സോഫ്ട് പോൺസ്റ്റാർ. അല്ലാതെ അവർ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ''- എന്നായിരുന്നു കങ്കണയുടെ പരാമർശം.
ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്ന് ഊർമിള പറഞ്ഞതായിരുന്നു അവർ തമ്മിലുള്ള പോരിനുള്ള തുടക്കം. ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആ പേരുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഊർമിള കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യാ ടുഡെ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഊർമിള. താനൊരു ഇരയാണ് എന്ന തുറുപ്പുചീട്ട് ആവര്‍ത്തിച്ചിറക്കിയും കൂടുതല്‍ ആരോപണങ്ങളുയര്‍ത്തിയും കാര്യങ്ങള്‍ വലിച്ചിഴയ്ക്കാതെ എല്ലാം വെളിപ്പെടുത്താനുള്ള തീരുമാനമെടുത്ത് വിഷയം അവസാനിപ്പിക്കമെന്നും കങ്കണയോട് ഊർമിള ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊർമിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
'പത്ത് വര്‍ഷത്തോളം നീണ്ട അഭിനയജീവിതത്തിനിടെ മികച്ച സിനിമകളിലൂടെ നല്ല അഭിനേത്രിയാണെന്ന പേരെടുത്ത കങ്കണയ്ക്ക് മേഖലയിലെ എല്ലാവരോടും എന്താണ് പ്രശ്‌നമെന്ന് മനസിലാവുന്നില്ല. 1991-ല്‍ സിനിമയിലെത്തിയ കാലത്തും മേഖലയില്‍ സ്വജനപക്ഷപാതം നിലനിന്നിരുന്നതായി കങ്കണ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ മധ്യവര്‍ത്തി കുടുംബത്തില്‍നിന്ന് സിനിമയിലെത്തിയ ഞാനും അത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.' ഊർമിള കൂട്ടിച്ചേര്‍ത്തു.
Content Highlights: Kangana Ranaut calls Urmila Matondkar soft porn star, Bollywood supports Urmila
Content Highlights: