അപൂർവനേട്ടവുമായി 'കാക്കിപ്പട'; ഷെബി ചൗഘട്ട് ചിത്രത്തിന് ഐ.എഫ്.എഫ്.എം 2023-ലേയ്ക്ക് ക്ഷണം

ഷെബി ചൗഘട്ട് സംവിധാനം നിർവഹിച്ച കാക്കിപ്പട എന്ന ചിത്രത്തിന് മെൽബണിൽ നടക്കുന്ന ഐ.എഫ്.എഫ്.എം 2023-ലേയ്ക്ക് ക്ഷണം ലഭിച്ചു. മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു അപൂർവ്വ നേട്ടമാണ്.
ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കാക്കിപ്പട പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. സംവിധായകൻ ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. എസ്.വി പ്രൊഡക്ഷന്റെ ബാനറിൽ ഷെജി വലിയ കത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാക്ഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. തിരക്കഥ - സംഭാഷണം - ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം - ജാസി ഗിഫ്റ്റ്, കലാസംവിധാനം -സാബുറാം.
Content Highlights: kakkippada movie invited to iffm 2023