കെ. രാഘവൻ മാസ്റ്റർ പുരസ്കാരം എം. ജയചന്ദ്രന്

എം ജയചന്ദ്രൻ | photo: ullas vp / mathrubhumi
എം ജയചന്ദ്രൻ | photo: ullas vp / mathrubhumi

കണ്ണൂർ: കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ്റെ രാഘവൻ മാസ്റ്റർ പുരസ്‌കാരം സംഗീതസം വിധായകൻ എം. ജയചന്ദ്രന്. സംഗീതത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. പ്രസിഡന്റ് വി.ടി. മുരളി, വൈസ് പ്രസിഡന്റ് ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ, ബാലകൃഷ്ണൻ കൊയ്യാൽ, വേലായുധൻ ഇടച്ചേരിയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Content Highlights: k raghavan master award m jayachandran