ജോണ് എബ്രഹാം ഓര്മദിനത്തില് പ്രേം ചന്ദിന്റെ 'ജോണ് ' റിലീസ് ആകും

സംവിധായകന് ജോണ് എബ്രഹാമിന്റെ ഓര്മദിനമായ മെയ് 31 ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറില് പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോണ് ' തിയറ്ററിലെത്തും. കോഴിക്കോട് ശ്രീ തിയറ്ററില് രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറു മണിക്കാണ് പ്രദര്ശനം .
കെ.എസ്.എഫ്.ഡി.സി. പാക്കേജില് പൂര്ത്തിയാക്കിയ സിനിമയാണ് ജോണ്. സിനിമയില് പ്രധാന വേഷം ചെയ്ത മധു മാസ്റ്റര്, രാമചന്ദ്രന് മൊകേരി, എ. നന്ദകുമാര് (നന്ദന് ), ഹരിനാരായണന് ഓരോ ഷെഡ്യൂള് വീതം ഛായാഗ്രഹണം നിര്വ്വഹിച്ച കെ.രാമചന്ദ്രബാബു , എം.ജെ. രാധാകൃഷ്ണന് എന്നിവരുടെ ഓര്മ്മച്ചിത്രം കൂടിയാണ് ഈ സിനിമ .
നിര്മ്മാണവും സര്ഗ്ഗാത്മക സംവിധാനവും: മുക്ത, രചന : ദീദി . ഛായാഗ്രഹണ സംവിധാനം : കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണന്, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല് ആകോട്ട്, എഡിറ്റിങ്ങ് : അപ്പു ഭട്ടതിരി, സംഗീതം: ശ്രീവത്സന് ജെ. മേനോന്, കലാ സംവിധാനം: ദുന്ദു, ശബ്ദസമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുണ് .പി.എ, അജീഷ് ഓമനക്കുട്ടന്, ആന്റണി. സൗണ്ട് ഡിസൈന് : അക്ഷയ് രാജ് കെ.
ജോണ് എബ്രഹാമിന്റെ സഹോദരി ശാന്ത , മധു മാസ്റ്റര്, ഹരിനാരായണന്, രാമചന്ദ്രന് മൊകേരി, എ. നന്ദകുമാര് , ആര്ട്ടിസ്റ്റ് മദനന് , ജീജോ , ശിവപ്രസാദ്, ഷുഹൈബ് , ദീപക് നാരായണന്, ആര്ട്ടിസ്റ്റ് ജോണ്സ് മാത്യു,
ശോഭീന്ദ്രന് മാസ്റ്റര്, ചെലവൂര് വേണു, ജീവന് തോമസ്, ശരത്ത് കൃഷ്ണ , വെങ്കിട്ട് രമണന്, ദുന്ദു , രാജഗോപാല്, വിഷ്ണു രാജ് തുവയൂര്, അരുണ് പുനലൂര്, ഷാജി എം , യതീന്ദ്രന് കാവില് , അഭിനവ് ജി കൃഷ്ണന് ,
ജീത്തു കേശവ്, വിനായക് , കരുണന് , അനിത ,സിവിക്ചന്ദ്രന്, ടി.കെ. വാരിജാക്ഷന്, പ്രകാശ് ബാരെ , ഒ.പി.സുരേഷ് , ഷാനവാസ് കോനാരത്ത് , ഷൗക്കത്ത് അലി വി.പി, വിജേഷ് കെ.വി, ബേബി നിയ നിഖില് ,
ബേബി ദേവ്ന അഖില് എന്നിവരാണ് അഭിനേതാക്കള്.
Content Highlights: John film on late legendary director John Abraham