നിര്മാതാവും ജോണ് എബ്രഹാമിന്റെ സഹോദരിയുമായ സൂസന് ജോസഫ് അന്തരിച്ചു

കൊച്ചി: സംവിധായകൻ ജോൺ എബ്രഹാമിന്റെ സഹോദരിയും നിർമാതാവുമായ സൂസൻ ജോസഫ് (94) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
ജോൺ എബ്രഹാമിനെ സംവിധായകനായി നിലനിർത്തിയ വ്യക്തി കൂടിയാണ് സൂസൻ. ജോൺ എബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ്. ഇവ രണ്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ക്ലാസിക് ചിത്രങ്ങളാണ്.
Content Highlights: John Abraham's director sister producer Susan joseph passed away