വിവാഹനിശ്ചയം, വേർപിരിയൽ; 18 വർഷത്തിനുശേഷം ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വിവാഹിതരായി

ബെൻ അഫ്ളെക്കും ജെന്നിഫർ ലോപ്പസും | ഫോട്ടോ: എ.എഫ്.പി
ബെൻ അഫ്ളെക്കും ജെന്നിഫർ ലോപ്പസും | ഫോട്ടോ: എ.എഫ്.പി

ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വിവാഹിതരായി. ശനിയാഴ്ച ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി ജെന്നിഫര്‍ നേരത്തെ അറിയിച്ചിരുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

2001-ൽ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറില്‍ അവര്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍ 2004ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഇതേ വര്‍ഷം ജൂണില്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008ല്‍ ഈ ദമ്പതിമാർക്ക് മാക്‌സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

2005ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു. പിന്നീട് 2017-ൽ ഇരുവരും വിവാഹമോചിതരായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒന്നിക്കുന്നത്. നെവാഡയിൽ വച്ച് വിവാഹ ലൈസൻസ് നേടിയ ഇവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

'ബെന്നിഫർ' എന്ന ഓമനപ്പേരിലാണ് ആരാധകർ ഇരുവരെയും വിശേഷിപ്പിക്കുന്നത്.

Content Highlights: Jennifer Lopez and Ben Affleck, Jennifer Lopez Marriage