രണ്ടാമത്തെ വിവാഹനിശ്ചയം കഴിഞ്ഞു; വീണ്ടും ഒന്നിക്കാന്‍ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും

ബെന്‍ അഫ്‌ളെക്ക്, ജെന്നിഫര്‍ ലോപസ്‌
ബെന്‍ അഫ്‌ളെക്ക്, ജെന്നിഫര്‍ ലോപസ്‌

നടി ജെന്നിഫര്‍ ലോപ്പസും നടന്‍ ബെന്‍ അഫ്‌ളെക്കും തമ്മിലുള്ള വിവാഹനിശ്ചം കഴിഞ്ഞു. ജെന്നിഫര്‍ ലോപ്പസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. 

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വിവാഹിതരാകാന്‍ തീരുമാനിച്ചതായിരുന്നു. ഔദ്യോഗികമായി വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു. 

ബെന്‍ അഫ്‌ളെക്കുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് രണ്ട് തവണ ജെന്നിഫര്‍ വിവാഹം ചെയ്തിരുന്നു. ഈ രണ്ടു ബന്ധങ്ങളും വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെന്‍ അഫ്‌ളെക്കുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി. 

2005 ല്‍ ബെന്‍ അഫ്‌ളെക്ക് നടി ജെന്നിഫര്‍ ഗാര്‍ണറിനെ വിവാഹം ചെയ്തു. 2018 ല്‍ ഇവര്‍ വിവാഹമോചിതരായി. 

കഴിഞ്ഞ വര്‍ഷമാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും തമ്മിലുള്ള പ്രണയം വീണ്ടും മൊട്ടിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ വീണ്ടുമൊന്നിക്കാന്‍ തീരുമാനിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍.

Content Highlights: Jennifer Lopez, Ben Affleck Are Engaged, 22 years, Hollywood News, Celebrity Couple