ഇത്തവണത്തെ ഓണസദ്യക്ക് രുചി കൂടുമെന്ന് ജീത്തു ജോസഫ്

-
-

ഇത്തവണ ഉത്രാടം ദിനത്തിലായിരുന്നു സംവിധായകന്‍ ജീത്തു ജോസഫിന്റെ ഓണാഘോഷം. മക്കളും ചേട്ടന്മാരുടെ മക്കളും ചേര്‍ന്നൊരുക്കിയതായതുകൊണ്ട് ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും എന്നാണ് ചിത്രങ്ങളോടൊപ്പം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിൻ്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.)
മക്കളും അവരുടെ കസിൻസും (എൻ്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്.
അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും.
മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം.
എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ.
ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക.
ഈ ഓണം കരുതലോണം.
 

Content Highlights: Jeethu Joseph, Onam 2020, Jeethu Joseph, Onam Celebrations

Content Highlights: