'ജങ്കാർ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി; റിലീസ് അടുത്തവർഷമാദ്യം

അപ്പാനി ശരത്തും ശബരീഷ് വർമയും അഭീന്ദ്രനും മഹീന്ദ്രനുമായെത്തുന്ന ചിത്രം 'ജങ്കാറി'ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര ത്രില്ലർ എന്ന സൂചന നൽകുന്ന പോസ്റ്ററിന് സാമൂഹിക മാധ്യമങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. എം.സി മൂവീസിന്റെ ബാനറിൽ എം.സി ബാബുരാജ് നിർമ്മിച്ച് മനോജ് റ്റി യാദവ് രചനയും സംവിധാനവും നിർവഹിച്ച് അപ്പാനി ശരത്തും ശബരീഷ് വർമയും പ്രധാന വേഷങ്ങളിലെത്തി മത്സരിച്ചഭിനയിക്കുന്ന ചിത്രം അടുത്തവർഷമാദ്യം റിലീസിനെത്തും.
പ്രണയവും പകയും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന ചിത്രത്തിൽ അഭീന്ദ്രൻ എന്ന കഥാപാത്രമായി അപ്പാനിയും മഹീന്ദ്രനായി ശബരീഷും എത്തുന്നു. അപ്പാനിയുടെ അഭിനയ ജീവിതത്തിൽ വേറിട്ട് നിൽക്കുന്ന ഒരു കഥാപാത്രം ആയിരിക്കും ജങ്കാറിലെ അഭീന്ദ്രൻ. വെള്ളിയാംകുന്ന് തുരുത്തിൽ നടക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. തുരുത്തിലെ അതിശക്തമായ ഒരു കഥാപാത്രമായ "മല്ലി" ആയി ശ്വേതാ മേനോനും ചിത്രത്തിലുണ്ട്.
സെയ്താലിക്ക എന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് സുധീർ കരമനയാണ്. ശൈലജ ശ്രീധരൻ നായർ, അജ്മൽ സെയ്ൻ, ബിജു കലാവേദി , സലീഷ് ഇയ്യപ്പാടി, രേണു സൗന്ദർ, സ്നേഹ, ആലിയ, ഗീതി സംഗീത, നവനീത് കൃഷ്ണ,ആരതി സേതു, രാജൻ കലക്കണ്ടി, ജോബി പാലാ, സതീഷ് വെട്ടിക്കവല തുടങ്ങി ഒരു വൻതാരനിര തന്നെ ചിത്രത്തിലെത്തുന്നു. എം.സി മൂവീസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് "ജങ്കാർ".
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വപ്ന ബാബുരാജ്. ഛായാഗ്രഹണം- രെജു. ആർ.അമ്പാടി. എഡിറ്റർ- അയൂബ് ഖാൻ. കഥ- ഡോക്ടർ വിനീത് ഭട്ട്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ബിജി ബാൽ. ഗാനരചന -ഹരിനാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി ). മേക്കപ്പ്- ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം- സുകേഷ് താനൂർ. ആർട്ട്- ശ്രീനു കല്ലേലിൽ.സ്റ്റണ്ട്- മാഫിയ ശശി. കൊറിയോഗ്രഫി -ശാന്തി മാസ്റ്റർ. പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി. പി ആർ ഓ- മഞ്ജു ഗോപിനാഥ്. ടൈറ്റിൽ ആൻഡ് പോസ്റ്റർ ഡിസൈൻ- കോളിൻസ് ലിയോഫിൽ. സ്റ്റിൽസ് - ഹരി തിരുമല, അനു പള്ളിച്ചൽ. തൊടുപുഴ പാലക്കാട് പൊള്ളാച്ചി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം അടുത്തവർഷമാദ്യം (2025) തീയറ്ററുകളിൽ എത്തും.
Content Highlights: jangar motion poster have been released