‘ജനനായകൻ’ ആദ്യ ഷോ കാണാനെത്തി തൃഷ; വിജയ്‌യെ മിസ് ചെയ്യുമെന്ന് അമ്മ ഉമാ കൃഷ്ണൻ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജനനായകൻ' എഫ്ഡിഎഫ്എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) കാണാൻ തിയേറ്ററിലെത്തി നടി തൃഷ കൃഷ്ണൻ. ചെന്നൈ കോയമ്പേട് റോഹിണി തിയേറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. തൃഷ സിനിമ കാണാനെത്തുന്നതിന്റെയും തിരിച്ചുപോവുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
വെള്ള ടീഷർട്ടും ജീൻസും ധരിച്ചാണ് തൃഷ തിയേറ്ററിലെത്തിയത്. സിനിമ കണ്ട് പുറത്തിറങ്ങിയ താരത്തെ ആരാധകർ വളഞ്ഞു. വളരെ പണിപ്പെട്ടാണ് തൃഷ കാറിൽ കയറിപ്പോയത്.
അതേസമയം, ജനനായകൻ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ ദുഃഖമുണ്ടെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ പ്രതികരിച്ചു. 'ചിത്രം നന്നായി ആസ്വദിച്ചു, ഇഷ്ടപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നതിൽ വിഷമമുണ്ട്. അദ്ദേഹത്തെ മിസ് ചെയ്യും', ഉമാ കൃഷ്ണൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് 'ജനനായകൻ' പ്രദർശനത്തിനെത്തിയത്. രാവിലെ ആറുമണിക്കായിരുന്നു കേരളത്തിലെ ഫസ്റ്റ് ഷോ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ ആണ്. ബോബി ഡിയോൾ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമിതാ ബൈജു, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി.
Content Highlights: Popular South Indian actress Trisha Krishnan attended the first-day first-show (FDFS) screening of Thalapathy Vijay's latest film 'Jananayagan' at Rohini Theatre in Chennai. Dressed casually in a white t-shirt and jeans, Trisha was swarmed by excited fans as she exited the theater following the early morning show. Trisha's mother, Uma Krishnan, expressed her emotional reaction, stating that she thoroughly enjoyed the movie but felt sad as it marks Vijay's final film before his full-time entry into politics. Directed by H. Vinoth and produced by KVN Productions, 'Jananayagan' was released worldwide on Thursday, with early morning 6:00 AM shows kickstarting the celebrations across Kerala and Tamil Nadu. The high-budget action entertainer features an ensemble cast including Bobby Deol as the antagonist, alongside Pooja Hegde, Mamitha Baiju, Prakash Raj, Gautham Vasudev Menon, and Priyamani in prominent roles