'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ് സാറെ ഇത്'; വീണ്ടും നേർക്ക് നേർ പൃഥ്വിയും സുരാജും

Jana Gana Mana
Jana Gana Mana

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ജന ​ഗണ മന'യുടെ പ്രമോ റിലീസ് ചെയ്തു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്.

സുദീപ് ഇളമൺ ആണ് ഛായാ​ഗ്രഹണം. ജെയ്ക്ക്സ് ബിജോയ് ആണ് സം​ഗീത സംവിധാനം. ഡ്രൈവിങ്ങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജന ​ഗണ മന.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിയ്ക്കും സംവിധായകനായ ഡിജോയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നിരുന്നു.

Content Highlights : Jana Gana Mana Movie Promo Prithviraj Suraj Venjaramoodu Dijo Jose Antony

Content Highlights: