ജംതാര 2 താരം സച്ചിന്‍ ചന്ദ്‌വാദേ ആത്മഹത്യ ചെയ്തു

മറാത്തി നടനായ സച്ചിന്‍ ചന്ദ്‌വാദേ (25) ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ പരോലയിലുള്ള വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സച്ചിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുടുംബക്കാര്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നില വഷളായതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ 01:30 ഓടെ സച്ചിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നെറ്റ്ഫ്‌ളിക്‌സിലെ ജംതാര 2 എന്ന സീരീസില്‍ ശ്രദ്ധേയമായ വേഷമാണ് സച്ചിന്‍ അവതരിപ്പിച്ചത്. അസുര്‍വന്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കാനിരിക്കെയാണ് താരം ജീവനൊടുക്കിയത്. അസുര്‍വനിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞയാഴ്ച അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നടനെന്നതിന് പുറമെ പുണെയിലെ ഐടി പാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കൂടിയായിരുന്നു സച്ചിന്‍ ചന്ദ്‌വാദേ. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു സിനിമ. 2022 സെപ്റ്റംബര്‍ 23-നാണ് സച്ചിന്‍ അഭിനയിച്ച ജംതാര 2 നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056)
Content Highlights: Marathi Actor and 'Jamtara 2' Star Sachin Chandwade (25) Dies by Suicide in Maharashtra