മരണത്തെ മുഖാമുഖം കണ്ട് ജാക്കി ചാൻ, രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ

വീഡിയോയിൽ നിന്നുള്ള ദൃശ്യം
വീഡിയോയിൽ നിന്നുള്ള ദൃശ്യം

ചെെനീസ് ചിത്രം വാൻ​ഗാർഡിൻെറ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജാക്കി ചാൻ.

ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ വാട്ടർ ക്രാഫ്റ്റ് മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. ജാക്കി ചാനോപ്പം നടി മിയാ മിക്യുയും ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

വളരെ സ്വാഭാവികമായ ഒരു ആക്ഷൻ രം​ഗമായിരുന്നു. ഞാനും മിയയും ജെറ്റ്സ്കിയിൽ വേ​ഗത്തിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അതിനിടെ അപ്രതീക്ഷിതമായി അത് മറിഞ്ഞു. 45 സെക്കൻഡോളം ഞാൻ വെള്ളത്തിൽ മുങ്ങിക്കിടന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തകർ എത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മരിക്കേണ്ടതായിരുന്നു-ജാക്കി ചാൻ പറഞ്ഞു.

അപകടത്തിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

Content Highlights: Jackie Chan nearly drowns, Vanguard movie set accident 

Content Highlights: