സഹോദരങ്ങള്‍ക്ക് ജെ സി ഡാനിയേല്‍ ഫിലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പുരസ്‌കാരം

-
-

2019ലെ ജെ സി ഡാനിയേല്‍ ഫിലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പുരസ്‌കാരം മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുള്ള പുരസ്‌കാരം ഷാജി പട്ടിക്കരക്കും (പെങ്ങളില, സൈലന്‍സര്‍) മികച്ച കലാ സംവിധായകനുള്ള പുരസ്‌കാരം ഷെബീറലിക്കും (പെങ്ങളില) ലഭിച്ചു.

മരത്തംകോട് എ കെ ജി നഗറിലെ പുഴങ്ങരയില്ലത്തു മുഹമ്മദ് - ഹാജറ ദമ്പതികളുടെ മൂത്ത പുത്രനാണ്‌ ഷാജി പട്ടിക്കര. ഇളയ മകന്‍ ഷെബീറലിയുമാണ്. ഫെബ്രുവരി 28ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ജെ സി ഡാനിയേല്‍ രാജ രത്‌ന പുരസ്‌കാര നിശയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Content Highlights : j c daniel film wefare association award

Content Highlights: