'ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി'യില്‍ പ്രിയ വാര്യര്‍; തെലുങ്ക് ടീസര്‍ കാണാം

പ്രിയ വാര്യരും തേജ സജ്ജയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി. എസ്.എസ് ദില്‍രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഈ ചിത്രം. ഷൈന്‍ നിഗമും ആന്‍ ശീതളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് രതീഷ് രവിയാണ്.
സംഗീതം ഷാന്‍ റഹ്മാന്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടുന്നതിന് പുറമേ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഇഷ്‌ക്.
Content Highlights: Ishq: Not A Love Story, Priya Warrier, Teja Sajja, Dil Raju, Telugu Movie teaser, Ishq Malayalam Movie Telugu Remake
Content Highlights: