ഇൻവസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രൻസും ഭാവനയും ഗുരു സോമസുന്ദരവും; 'റാണി' ട്രെയിലർ

ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'റാണി' എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി. പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ഭാവന, ഗുരു സോമസുന്ദരം, ഉർവശി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിലുണ്ട്.
ത്രില്ലർ സ്വഭാവമുള്ള ചിത്രമാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. കാമ്പുള്ള തിരക്കഥയുടെ സഹായത്തോടെ എത്തുന്ന ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിൻ്റെ കഥ പറയുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വിനായക് ഗോപാലനാണ് ഛായാഗ്രഹണം.
സംഗീതം - മേന മേലത്ത്, എഡിറ്റിങ് - അപ്പു ഭട്ടതിരി, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ, നിർമ്മാണ നിർവ്വഹണം- ഹരി വെഞ്ഞാറമൂട്. മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.
Content Highlights: indrans bhavana shankar ramakrishnan in rani trailer released