മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാളചിത്രം, 'ഐ ആം എ ഫാദർ'

'ഐ ആം എ ഫാദർ'  സിനിമയിൽ നിന്ന്
'ഐ ആം എ ഫാദർ' സിനിമയിൽ നിന്ന്

വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച 'ഐ ആം എ ഫാദർ' എന്ന സിനിമയുടെ ട്രൈലർ പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. പ്ലാൻ 3, സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്. ആണ് ചിത്രത്തിന്റെ സഹ നിർമ്മാണം. രാജു ചന്ദ്രയാണ് ചിത്രം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണവും ഗാനരചനയും സംവിധായകൻ തന്നെയാണ്.

കഥാ പശ്ചാത്തലവും, മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം, വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നൽകുന്നു . ഇതിനോടകം നിരവധി അന്താരാഷ്ട്ര  ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ ചിത്രംകൂടിയാണ് 'ഐ ആം എ ഫാദർ'. 10 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

തമിഴ് സംവിധായകൻ സാമിയുടെ ഏറ്റവും പുതിയ സിനിമ അക്കാ കുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീൻ,  തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ  മധുസൂദനൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. അക്ഷര രാജ്, അനുപമ, സാമി, ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് മറ്റഭിനേതാക്കൾ.

കോ പ്രൊഡ്യൂസർ - രാജു ചന്ദ്ര, സഹസംവിധാനം- ബിനു ബാലൻ, എഡിറ്റിംഗ് - താഹിർ ഹംസ, മ്യൂസിക്  - നവ്നീത്, ആർട്ട്‌ - വിനോദ് കുമാർ, കോസ്റ്റ്യും - വസന്തൻ, ഗാനരചന - രാജു ചന്ദ്ര, മേക്കപ്പ് - പിയൂഷ്‌ പുരുഷു, പ്രൊഡക്ഷൻ കൺട്രോളർ- നിസാർ മുഹമ്മദ്‌, പി. ആർ. ഒ - ശിവപ്രസാദ്, സ്റ്റിൽസ് - പ്രശാന്ത് മുകുന്ദൻ, ഡിസൈൻ - പ്ലാൻ 3. 

Content Highlights: I Am A Father Movie Trailer, Raju Chandra Movie, Maheen, Akshara Raj