'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസൺ ഫിനാലെ എപ്പിസോഡ് ചോര്‍ന്നു; സ്പോയിലറുകൾ ശ്രദ്ധിക്കാൻ മുന്നറിയിപ്പ്

എച്ച്.ബിഒ സീരിസ് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' രണ്ടാം സീസണിൻ്റെ ഫിനാലെ എപ്പിസോഡ് ഓൺലെെനിൽ ചോർന്നു. ഞായറാഴ്ച ഈ എപ്പിസോഡ് റിലീസാകാൻ ഇരിക്കെയാണ് വ്യാജ പ്രിന്റ് പ്രചരിച്ചത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സീരിസുകളിലൊന്നാണിത്. ജിയോ സിനിമയാണ് ഇന്ത്യയിലെ ഔദ്യോഗിക സ്ട്രീമിങ് പാർട്ണർ.
'ദി ക്വീൻ ഹൂ നെവര്‍ വാസ്' എന്ന എപ്പിസോഡാണ് ചോർന്നത്. ചോർന്ന സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് എച്ച.ബി.ഒ രംഗത്തെത്തിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിതരണക്കാരനില്‍ നിന്നാണ് എപ്പിസോഡ് ചോർന്നതെന്ന് എച്ച.ബി.ഒ അറിയിച്ചു. ആസൂത്രിതമായ കാര്യമല്ല ഇതിന് പിന്നിലെന്നും സ്പോയിലറുകൾ സൂക്ഷിക്കണമെന്നും ഇവർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഈ എപ്പിസോഡിൻ്റെ ചെറിയ വീഡിയോ ക്ലിപ്പികൾ വ്യാപകമായി പ്രചരിക്കുകയാണ്. എക്സിലൂടെയാണ് സ്പോയിലറുകളിൽ ഏറെയും പ്രചരിക്കുന്നത്. ഇത്തരം വീഡിയോകൾ എച്ച്.ബി.ഒ നീക്കം ചെയ്യുന്നുമുണ്ട്. ഞായറാഴ്ച എപ്പിസോഡ് ഔദ്യോഗികമായി സ്ട്രീമിങ് ആരംഭിക്കുമെന്നും പ്രേക്ഷകർക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാമെന്നും എച്ച്.ബി.ഒ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ ജിയോ സിനിമയിലൂടെ 'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസണ്‍ 2 ഫിനാലെ സ്ട്രീം ചെയ്യും. രണ്ടാം സീസണിലെ എട്ടാം എപ്പിസോഡ് ആണിത്.
Content Highlights: house of the dragon season 2 finale leaked online