ദുൽഖറിന് ആശംസകളുമായി നാഗ ചൈതന്യ; 'ഹേ സിനാമിക' പ്രീ- റിലീസ് ഇവന്റിന് വൻ സ്വീകരണം

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രം ഹേ സിനാമികയുടെ തെലുങ്കു പ്രീ റിലീസ് ഇവന്റ് ഹൈദരാബാദിൽ വെച്ച് നടന്നു. പ്രശസ്ത നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി റാവുവും കാജൾ അഗർവാളുമാണ് നായികമാർ.
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും ജഗപതി ബാബുവും ചിത്രത്തിന്റെ തെലുങ്കു പ്രീ റിലീസ് ഇവന്റിൽ അതിഥികൾ ആയി പങ്കെടുത്തു. ദുൽഖർ സൽമാന് നാഗചൈതന്യ വിജയാശംസകൾ നേർന്നു. തെലുങ്കിലും ഏറെ ആരാധകർ ഉള്ള താരമാണ് ദുൽഖർ.
മദൻ കർക്കി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം പ്രീത ജയരാമൻ. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രാധ ശ്രീധർ ആണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം മാർച്ച് 3ന് തീയേറ്ററുകളിലെത്തും
Content Highlights: Hey sinamika release dulquer salmaan aditi rao kajal Hey sinamika pre release event Nagachaitanya