ശ്രീനിയേട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് മഹാഭാഗ്യം; അനുശോചനം അറിയിച്ച് ഹരിശ്രീ അശോകൻ

ശ്രീനിവാസനും ഹരിശ്രീ അശോകനും | ഫോട്ടോ: മാതൃഭൂമി
ശ്രീനിവാസനും ഹരിശ്രീ അശോകനും | ഫോട്ടോ: മാതൃഭൂമി

നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടനായ ഹരിശ്രീ അശോകൻ. ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. കഥാകൃത്ത്. തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങി ഏത് മേഖലയിലും സ്വന്തമായ ശൈലി പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

ശ്രീനിവാസന്റെ വിയോഗ വാർത്ത കേട്ട് സിനിമ പ്രേമികളെ മാത്രമല്ല, എല്ലാ ആളുകളും ഞെട്ടിയിരിക്കുകയാണ്. അത്രമേൽ ആളുകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശ്രീനിവാസൻ. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ സാധിച്ചതും സംസാരിക്കാൻ സാധിച്ചതും കൂറെയേറെ സമയം ചിലവഴിക്കാൻ സാധിച്ചതും ഭാഗ്യമായി കണക്കാക്കുന്നുവെന്നു. അങ്ങനെയുള്ള ഒരാൾ നഷ്ടപ്പെട്ട് പോകുകയെന്നാൽ വളരെയേറെ ദുഖമുള്ളതാണെന്നും ശ്രീനിവാസൻ പറയുന്നു.

ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം.

കേരളത്തിന്റെ രാഷ്ട്രിയ-സാംസ്‌കരിക-സിനിമ മേഖലകളിൽ നിന്നുള്ള നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, കെപിസിസി പ്രസിഡന്റ് തുടങ്ങിയ രാഷ്ട്രിയ പ്രമുഖരും സിനിമ മേഖലയിൽ നിന്നുള്ള താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Content Highlights: Actor Harishree Ashokan expresses deep sorrow over the demise of Sreenivasan, calling it a great loss for Malayalam cinema. He cherishes memories of working with the legend.