ഗൗരി കിഷൻ നായികയാകുന്ന 'ലിറ്റിൽ മിസ്സ് റാവുത്തർ'; ട്രെയിലർ ശ്രദ്ധ നേടുന്നു

ഗൗരി കിഷൻ നായികയാകുന്ന 'ലിറ്റിൽ മിസ്സ് റാവുത്തർ' എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷയാണ് ചിത്രത്തിലെ നായകൻ. രസകരമായ ചിത്രത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് ഫുതം മാൽബ്രോയാണ്.
ട്രെയിലർ ശ്രദ്ധ നേടിയതിന് പിന്നാലെ എഡിറ്റർ ഫുതം മാൽബ്രോയെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഷെർഷ. ഫുതം മാൽബ്രോയുടെ കരിയറിലെ ആദ്യ സിനിമ ട്രെയ്‌ലർ വർക്കാണിത്. ഒക്ടോബർ ആറിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. നായകനായ ഷെർഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രമാണിത്.
നവീനും സുധിനുമാണ് ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ -സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട് - മഹേഷ് ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: gauri kishan in Little Miss Rawther trailer