മുംബെെ തെരുവിൽ ഷാരൂഖ് ഖാൻ വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് കാണാൻ മോഹമെന്ന് ഫാത്തിമ

ദംഗൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ സന ഷെയ്ക്ക്. തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീർ സിംഗ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയായിരുന്നു ദംഗലിന്റെ പ്രമേയം. മഹാവീർ സിംഗ് ഫോഗട്ടായി ആമീർ ഖാനെത്തിയപ്പോൾ ഗീത ഫോഗട്ട് ബബിതകുമാരി ഫോഗട്ട് എന്നിവരുടെ കഥാപാത്രങ്ങളെ യഥാക്രമം ഫാത്തിമയും സാന്യയും അവതരിപ്പിച്ചു.
ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമയിൽ ഫാത്തിമയുടെ ആരാധ്യ പുരുഷനാണ് അദ്ദേഹം. ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നൽകിയ മറുപടി വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
മുംബെെ തെരുവിൽ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നിൽക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്. ഇതു കൂടാതെ ഈഫൽ ടവറിന്റെ മുകളിൽ ഒരാൾ തന്റെ ഭാര്യയെ 'പ്രപ്പോസ്' ചെയ്യുന്ന രംഗം ഉണ്ടെങ്കിൽ അതിൽ ഷാരൂഖിനെയും തന്നെയുമാണ് മനസ്സിൽ സങ്കൽപ്പിക്കുകയെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
ദംഗലിലെ സഹതാരം സാന്യ മൽഹോത്രയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കും ഫാത്തിമ മറുപടി നൽകി.
''എന്താണിത്, ഞങ്ങൾ സുഹൃത്തുക്കളാണ്. ആ ബന്ധത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല. സാന്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. അവൾ ഉൾവലിഞ്ഞ പ്രകൃതമാണ്. ഞാൻ നേരേ തിരിച്ചും''-
Content Highlights: Fatima Sana Shaikh love to see Shah Rukh Khan strip on streets of Mumbai, reacts dating rumours with Sanya Malhotra
Content Highlights: